രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക്

Tuesday 13 March 2018 4:35 am IST
"undefined"

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ജയം. ആറ് വിക്കറ്റിനാണ് ജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാനാവശ്യമായ 101 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് ആതിഥേയരുടെ ജയം. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയില്‍. സ്‌കോര്‍ ചുരുക്കത്തില്‍: ഓസ്‌ട്രേലിയ 243, 239. ദക്ഷിണാഫ്രിക്ക: 382, 102/4.

ഇന്നലെ 180/5 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഓസീസ് 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 239ന് പുറത്തായി.. 45 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നാലാം ദിനം ആദ്യം നഷ്ടമായത്. പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. പതിനൊന്നാമനായി ഇറങ്ങിയ ജോഷ് ഹേസില്‍വുഡ് 17 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയിന്‍ 28 റണ്‍സോടെ പുറത്താകാതെ നിന്നു.

ആറ് വിക്കറ്റെടുത്ത റബാദയാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ത്തത്. എംഗിഡിയും മഹാരാജും രണ്ടു വീതം വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ റബാദ മത്സരത്തില്‍ ആകെ 11 വിക്കറ്റ് സ്വന്തമാക്കി. റബാഡയാണ് മാന്‍ ഓഫ് ദ മാച്ച്.

തുടര്‍ന്ന് 101 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 32 റണ്‍സെടുക്കുന്നതിനിട രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് റണ്‍സെടുത്ത എല്‍ഗാറും 21 റണ്‍സെടുത്ത മാര്‍ക്രാമുമാണ് മടങ്ങിയത്.

പിന്നീട്  ഹാഷിം ആംലയും (27), ഡിവില്ലിയേഴ്‌സും (28) ചേര്‍ന്ന് വിജയത്തിനടുത്തെത്തിച്ചു. സ്‌കോര്‍ 81 റണ്‍സിലെത്തിനില്‍ക്കേ ഇരുവരും പുറത്തായെങ്കിലും 15 റണ്‍സെടുത്ത ഡിബ്രൂയനും രണ്ട് റണ്‍സെടുത്ത ഡുപ്ലെസിസും ചേര്‍ന്ന് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു. നഥാന്‍ ലിയോണ്‍ ഓസീസിന് വേണ്ടി രണ്ടു വിക്കറ്റുകള്‍ നേടി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 22ന് കേപ്ടൗണില്‍ തുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.