മെഡിക്കല്‍ കോളേജില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Tuesday 13 March 2018 2:00 am IST
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ മാദ്ധ്യമപ്രവര്‍ത്തകനെ സുരക്ഷാ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗവും മേഖലാ ട്രഷററുമായ പി.ഷണ്‍മുഖനെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍വച്ച് സുരക്ഷാ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്.

 

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ മാദ്ധ്യമപ്രവര്‍ത്തകനെ സുരക്ഷാ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗവും മേഖലാ ട്രഷററുമായ പി.ഷണ്‍മുഖനെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍വച്ച് സുരക്ഷാ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. 

ശ്വാസംമുട്ടിലിനെ തുടര്‍ന്ന് ബന്ധുവിനൊപ്പം ചികിത്സതേടി എത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തുമായി സംസാരിച്ചുനില്‍ക്കേ അവിടെയെത്തിയ സുരക്ഷാ ജീവനക്കാരന്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്നും പുറത്തിറങ്ങി പോകണമെന്നും പറഞ്ഞ് തട്ടിക്കയറി. തങ്ങള്‍ ചികിത്സക്കായി ഡോക്ടറെ കാണാന്‍ നില്‍ക്കുകയാണെന്ന് അറിയിച്ചിട്ടും ജീവനക്കാരന്‍ സമ്മതിച്ചില്ല. 

മാത്രമല്ല നിങ്ങളെ സ്‌ട്രെക്ച്ചറില്‍ കിടത്തിത്തരാം എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത മാദ്ധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് കുടമാളൂര്‍ രാധാകൃഷ്ണന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി. ഗാന്ധിനഗര്‍ പോലീസിലും പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.