നോക്കു കൂലി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകുമോ? എന്‍.ഹരി

Tuesday 13 March 2018 2:00 am IST
നോക്കുകൂലി കൊടുക്കാത്തതിന് ഗൃഹനാഥനെ മര്‍ദ്ദിച്ച് പരിക്കേല്പിച്ച സിഐടിയുക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.

 

കോട്ടയം: നോക്കുകൂലി കൊടുക്കാത്തതിന് ഗൃഹനാഥനെ മര്‍ദ്ദിച്ച് പരിക്കേല്പിച്ച സിഐടിയുക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.

വീട് നിര്‍മാണത്തിന് സിമന്റ് ഇറക്കിയപ്പോള്‍ സിഐടിയുക്കാരുടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ വായിത്ര ആന്റണിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വീട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് സിഐടിയുക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന ഉടനെയാണ് കുമരകത്തെ സംഭവം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രന്യൂനപക്ഷ കമ്മീഷന് ബിജെപി പരാതി നല്‍കുമെന്നും ഹരി പറഞ്ഞു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് പി.ആര്‍. സജീവ്, മണ്ഡലം സെക്രട്ടറിമാരായ അഡ്വ. ജോഷി, വി.എന്‍. ജയകുമാര്‍, ബൈജു ടി.എന്‍.തൈപറമ്പില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.