ജയത്തോടെ യുവന്റസ് ഒന്നാമത്

Monday 12 March 2018 10:50 pm IST

ടൂറിന്‍: ഉദിനെസെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 27 കളികളില്‍ നിന്ന് 71 പോയിന്റുമായാണ് യുവന്റസ് നാപ്പോളിയെ പിന്തള്ളി ഒന്നാമതെത്തിയത്. നാപ്പോളിക്ക് 28 കളികളില്‍ നിന്ന് 70 പോയിന്റാണുള്ളത്. ഇന്റര്‍മിലാനുമായി സമനില പാലിക്കേണ്ടിവന്നതാണ് നാപ്പോളിയെ പിന്നോട്ടടിച്ചത്.

ഉദിനെസെക്കെതിരായ കളിയില്‍ പൗലോ ഡൈബാലയുടെ ഇരട്ട ഗോളാണ് യുവന്റസിന് മികച്ച വിജയമൊരുക്കിയത്. 20, 49 മിനിറ്റുകളിലായിരുന്നു ഡൈബാലയുടെ പ്രഹരം. മത്സരത്തിനിടെ യുവന്റസിന്റെ സൂപ്പര്‍താരം ഗൊണ്‍സാലൊ ഹിഗ്വയിന്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗനോവയെ കീഴടക്കി. പരിക്ക് സമയത്ത് വാലെന്റെ സില്‍വ വിജയഗോള്‍ നേടി. ജയത്തോടെ 27 കളികളില്‍ നിന്ന് 47 പോയിന്റുമായി മിലാന്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. 

മറ്റ് കളികളില്‍ ക്രോടോണ്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സാംപദോറിയെയും ഫിയോറന്റീന 1-0ന് ബെനെവെന്റോയെയും അറ്റ്‌ലാന്റ 1-0ന് ബൊലോഗ്‌നയെയും പരാജയപ്പെടുത്തിയപ്പോള്‍ കാഗ്ലിയാരി-ലാസിയോ കളി 2-2നും സാസ്സുലോ-സസ്പാള്‍ മത്സരം 1-1നും സമനിലയില്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.