അത്‌ലറ്റികോ മുന്നോട്ട്

Tuesday 13 March 2018 2:13 am IST

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ സെല്‍റ്റ വീഗോയെ തകര്‍ത്തു. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്‍, 56-ാം മിനിറ്റില്‍ പെരസ്, 63-ാം മിനിറ്റില്‍ കൊറിയ എന്നിവര്‍ അത്‌ലറ്റികോയുടെ ഗോളുകള്‍ നേടി. വിജയത്തോടെ 28 കളികളില്‍ നിന്ന് 64 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്താനും അത്‌ലറ്റികോയ്ക്കായി.

മറ്റ് മത്സരങ്ങൡ വിയ്യാറയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാസ് പല്‍മാസിനെയും അത്‌ലറ്റിക് ബില്‍ബാവോ 2-0ന് ലെഗാനസിനെയും സ്പാനിയോള്‍ 2-1ന് റയല്‍ സോസിഡാഡിനെയും തകര്‍ത്തു. 22 കളികളില്‍ നിന്ന് 44 പോയിന്റുമായി വിയ്യാറയല്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.