കൊച്ചി: സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.
ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടം നല്കിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഹർജിക്കാരന് നല്കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച് താന്‍ നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹർജിയിലാണ് മാര്‍ച്ച് ആറിന് സിംഗിള്‍ബെഞ്ചിന്റെ വിധിയുണ്ടായത്.
കര്‍ദിനാളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സിംഗിള്‍ബെഞ്ച് പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമിയുടെ വില്പന സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്ന് അപ്പീല്‍ ഹർജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: