തൊഴിലാളി ഓഫീസോ ആയുധശാലയോ; സിഐടിയു ഓഫീസിലെ ആയുധശേഖരത്തില്‍ ഞെട്ടി ത്രിപുരയിലെ മാധ്യമങ്ങള്‍

Tuesday 13 March 2018 11:02 am IST

ന്യൂദല്‍ഹി: ത്രിപുരയിലെ സിഐടിയു ഓഫീസിലെ ആയുധ ശേഖരത്തില്‍ ഞെട്ടിത്തരിച്ച് പ്രാദേശിക മാധ്യമങ്ങള്‍. സിഐടിയു ഉപസംഘടനയായ ത്രിപുര മോട്ടോര്‍ ശ്രമിക് യൂണിയ (ടിഎംഎസ് യു)ന്റെ അഗര്‍ത്തലയിലെ ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. 

ഇത് ഓഫീസോ ആയുധ ശാലയോ എന്നാണ് പ്രധാന പത്രമായ ത്രിപുര ടൈംസ് ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ടില്‍ ചോദിക്കുന്നത്. നാല് സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും പത്രം പറയുന്നു. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് പോലീസ് തീരുമാനം. 

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അക്രമം നടത്തിയെന്ന് സിപിഎം ആരോപിക്കുമ്പോഴാണ് പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗത്തിന്റെ ഓഫീസില്‍നിന്നും ആയുധങ്ങള്‍ പിടികൂടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.