ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയില്‍

Tuesday 13 March 2018 12:00 pm IST

അഞ്ചല്‍: നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം യുവതിയെ കുവൈറ്റില്‍  കൊണ്ടുപോയി കബളിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. കോട്ടയം പുതുപ്പള്ളി വാഴപ്പിള്ളി വീട്ടില്‍ ജേക്കബ്  പോള്‍(48 ) ആണ് പിടിയിലായത്. പാലക്കാട് നിന്നാണ് ജേക്കബ് പോളിനെ പോലീസ് പിടിച്ചത.്  അഞ്ചല്‍ ആലഞ്ചേരിയില്‍ ഐസക്ക് വില്ലയില്‍  ഡാലിയ ഡാനിയാണ് കബളിപ്പിക്കലിന് ഇരയായത്. 2014 ല്‍  യുവതി  ജോലിക്കായി കുവൈറ്റില്‍  എത്തിച്ചേരുകയും കുവൈറ്റ് പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മാസങ്ങളോളം യുവതി കുവൈറ്റ് ജയിലിലായിരുന്നു.  ഇന്ത്യന്‍ എംബസി വഴിയാണ് കുവൈറ്റ്  ജയിലില്‍ നിന്ന് യുവതിയെ മോചിപ്പിച്ചത്. 

കേരളത്തിലെ  വിവിധ സ്റ്റേഷന്‍ പരിധികളില്‍ ജേക്കബ്  പോളിനെതിരെ നിരവധി കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.