നഗരമധ്യത്തില്‍ തീപിടുത്തം: റബര്‍ തോട്ടം കത്തിനശിച്ചു

Tuesday 13 March 2018 12:12 pm IST

പത്തനാപുരം: നഗരമധ്യത്തില്‍ ജനതാ ജങ്ഷന്‍ പഞ്ചായത്ത് ഓഫീസ് റോഡില്‍ ക്രൗണ്‍ ഓഡിറ്റോറിയത്തിന് മുന്‍വശത്തുള്ള റബര്‍തോട്ടം കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തീ പടര്‍ന്നത്.

റോഡ് വശത്തോട് ചേര്‍ന്ന് തരിശ് ഭൂമിയിലുണ്ടായിരുന്ന തോട്ടപ്പയറിനാണ് ആദ്യം തീപിടിച്ചത്. ആളിക്കത്തിയ തീ സമീപത്തുള്ള റബര്‍ തോട്ടത്തിലേക്കും പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പ്രദേശവാസികള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആവണീശ്വരം നെടുവന്നൂരില്‍ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. സമീപത്തുള്ള വീടുകളിലേക്ക് തീപടരാതിരുന്നത് വലിയ ദുരന്തം ഒഴിവായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.