കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടില്ല

Tuesday 13 March 2018 12:29 pm IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ശമ്പളം, പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പെന്‍ഷന്‍ പ്രായത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പിന്നീട് ഇക്കാര്യത്തില്‍ എന്ത് വേണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത് നിര്‍ദേശം മാത്രമാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വിടി ബല്‍റാം എംഎല്‍എയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും വിടി ബല്‍റാം എംഎല്‍എ പറഞ്ഞു.

കെഎസ്ആര്‍ടിസി ഒരു മറയാക്കി എല്ല മേഖലയിലും പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടാനും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായ വര്‍ധനയ്ക്ക് എതിരെ സമരം ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.