ലെനിന്‍ പ്രതിമ പുനര്‍നിർമ്മിക്കില്ല; മണിക് സര്‍ക്കാര്‍ ഒന്നിനും കൊള്ളാത്തയാള്‍: ആഞ്ഞടിച്ച് സുനില്‍ ദേവ്ധര്‍

Tuesday 13 March 2018 1:19 pm IST
ത്രിപുരക്ക് പ്രതിമകളല്ല ആവശ്യം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏതെങ്കിലും പ്രതിമ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ത്രിപുരയുടെ വികസനത്തിനായി പ്രയത്നിച്ച മഹാരാജാ വീര ബിക്രം കിഷോര്‍ ദെബ്ബര്‍മ്മയുടേതാണ്.

ന്യൂദല്‍ഹി: ത്രിപുരയില്‍ തകര്‍ക്കപ്പെട്ട ലെനിന്‍ പ്രതിമകള്‍ പുനര്‍ നിര്‍മ്മിക്കില്ലെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പികളിലൊരാളായ സുനില്‍ ദേവ്ധര്‍ പറഞ്ഞു. പ്രതിമ തകര്‍ക്കുന്നത് ബിജെപിയുടെ സംസ്‌കാരമല്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ത്രിപുരക്ക് പ്രതിമകളല്ല ആവശ്യം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏതെങ്കിലും പ്രതിമ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ത്രിപുരയുടെ വികസനത്തിനായി പ്രയത്നിച്ച മഹാരാജാ വീര ബിക്രം കിഷോര്‍ ദെബ്ബര്‍മ്മയുടേതാണ്. 1942ല്‍ മഹാരാജാവാണ് അഗര്‍ത്തല വിമാനത്താവളം നിര്‍മ്മിച്ചത്. വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെയും ദേവ്ധര്‍ വിമര്‍ശിച്ചു. മണിക് സര്‍ക്കാര്‍ ഒന്നിനും കൊള്ളാത്തയാളാണ്. അഴിമതിയും രാഷ്ട്രീയ കൊലപാതകങ്ങളും പ്രോത്സാഹിപ്പിച്ച സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് വികസനമുണ്ടായില്ല. പത്രപ്രവര്‍ത്തകരും സ്ത്രീകളും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് ഇതെല്ലാം പിന്തുണക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.