അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥ്യം

Tuesday 13 March 2018 2:01 pm IST
"undefined"

മുംബൈ: നടൻ  അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥ്യം. ജോധ്പൂരില്‍ തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന്  അദ്ദേഹത്തെ മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമെത്തി  പരിശോധിച്ചു.

ഭയപ്പെടാനിലെന്നും ബച്ചന്‍ സുഖമായിരിക്കുന്നുവെന്നും പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി ബച്ചനും ബ്ലോഗില്‍ കുറിച്ചു. ഷൂട്ടിങ് നിർത്തിവ വച്ച്‌ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നുമാണ് ബച്ചന്‍ ബ്ലോഗില്‍ വിശദീകരിച്ചത്.

തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നത്. വിജയ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ‍്യൂള്‍ തായ് ലാന്‍ഡില്‍ പൂര്‍ത്തിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.