സുക്മയിൽ നക്സലാക്രമണം; എട്ട് സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടു

Tuesday 13 March 2018 2:38 pm IST
"undefined"

ന്യൂദൽഹി: ഛത്തീസ്ഗഢിൽ നക്സാലക്രമണത്തിൽ എട്ട് സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താര പ്രദേശത്താണ് നക്സലുകൾ സിആർപിഎഫ് സൈനികർക്ക് നേരെ ആക്രമണം നടത്തിയത്. സിആർപിഎഫിൻ്റെ 212-മത്തെ ബറ്റാലിയൻ വനത്തിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സുക്മയിൽ നിന്നും 500 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. സിആർപിഎഫിൻ്റെ വാഹനം കുഴി ബോംബ് സ്ഫോടനത്തിൽ പാടെ തകർന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ എട്ട് സൈനികർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഹെലികോപ്ടർ സഹായത്തോടെ റായ്‌പൂരിലെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് സൈന്യം വനത്തിനുള്ളിൽ നകസലുകൾക്കായി തെരച്ചിൽ ആരംഭിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.