ബി‌എസ്‌എന്‍‌എല്‍ നെറ്റ്‌വര്‍ക്ക് തകര്‍ന്നു

Tuesday 13 March 2018 3:45 pm IST

കൊച്ചി: സംസ്ഥാനത്തെ ബി‌എസ്‌എന്‍‌എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്‌വര്‍ക്ക് കഴിഞ്ഞ മൂന്ന് മണിക്കൂറായി അവതാളത്തില്‍. ചെന്നൈയിലുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ്‌വര്‍ക്ക് തകരാന്‍ കാരണമെന്നാണ് ബി‌എസ്‌എല്‍‌എല്‍ അറിയിക്കുന്നത്.

തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്.  സര്‍വീസ് പെട്ടെന്ന് നിലച്ചപ്പോള്‍ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. ഇതോടെ എക്സ്‌ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍പ്രവാഹമായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.