മയക്കുമരുന്നും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Tuesday 13 March 2018 5:08 pm IST

 

ഉളിക്കല്‍: 400 ഗ്രാം മയക്കുമരുന്നും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ശ്രീകണ്ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കൂട്ടുപുഴ, പേരട്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം എംഡിഎംഎ എന്ന മാരക മയക്കുമരുന്നും 25 ഗ്രാം കഞ്ചാവും പിടികൂടിയത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കാരക്കുറിശ്ശി വീട്ടില്‍ ഷാനവാസിനെ(24) സംഭവവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്നും കൊണ്ടുവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. 4 ഗ്രാം ലഹരി വസ്തു ഉപയോഗിച്ചാല്‍ 48 മണിക്കൂര്‍ വരെ ലഹരി നിലനിര്‍ത്താന്‍ കഴിയുന്ന ഈ മാരക ലഹരിമരുന്നിന് കിലോവിന് കോടിക്കണക്കിന് രൂപ വിലയുണ്ടത്രെ. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരിമരുന്ന് പിടികൂടുന്നത്. പ്രതിയെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.