പി.പ്രശാന്തന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Tuesday 13 March 2018 5:22 pm IST

 

കണ്ണൂര്‍: കഴിഞ്ഞദിവസം അന്തരിച്ച ബിജെപി അഴീക്കോട് മുന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടും മണ്ഡലം കമ്മറ്റിയംഗവുമായ പി.പ്രശാന്തന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കഴിഞ്ഞദിവസം വീട്ടില്‍ നിന്നും ആരംഭിച്ച വിലാപയാത്ര ആറാംകോട്ടം, വായനശാല, അവലില്‍ എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ആറാംകോട്ടം മേഖലയിലെ സാമൂഹ്യ-സാംസകാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു പ്രശാന്ത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി സ്വന്തമായി ഒരു ആസ്ഥാനമന്ദിരം സ്ഥാപിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് ശേഷമായിരുന്നു അന്ത്യം. മരിക്കുന്നതിന് തലേന്നാള്‍ ഇതിനായുള്ള മൂന്ന് സെന്റ് സ്ഥലം ഒരു വ്യക്തിയോട് വാങ്ങി രജിസ്റ്റര്‍ ചെയ്തിരുന്നു.

സംസ്‌കാരച്ചടങ്ങില്‍ സംഘപരിവാര്‍ നേതാക്കളായ സി.കെ.പത്മനാഭന്‍, സജീവന്‍ മാസ്റ്റര്‍, കെ.രഞ്ചിത്ത്, കെ.രാധാകൃഷ്ണന്‍, പി.കെ.വേലായുധന്‍, കെ.കെ.വിനോദ് കുമാര്‍, എ.ഒ.രാമചന്ദ്രന്‍, കെ.എന്‍.വിനോദ്, ഒ.കെ.സന്തോഷ്, കെ.എന്‍.മുകുന്ദന്‍, ഭക്തിസംവര്‍ദ്ധിനീയോഗം പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.