ബാങ്കുകള്‍ ജപ്തി നടപടിക്ക്: കര്‍ഷകര്‍ അങ്കലാപ്പില്‍

Tuesday 13 March 2018 5:22 pm IST

 

 

ആലക്കോട്: വായ്പ്പാക്കുടിയിശ്ശികയുടെ പേരില്‍ ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടങ്ങിയത് മലയോര കര്‍ഷകരെ അങ്കലാപ്പിലാക്കി. സിപിഎം ഭരണത്തിലുള്ള തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്. 

ബാങ്കിന്റെ മലയോര മേഖലയിലുള്ള വിവിധ ബ്രാഞ്ചുകളില്‍ നിന്നും വായ്പയെടുത്ത നൂറുകണക്കിന് കര്‍ഷകരാണ് ജപ്തി നടപടികള്‍ നേരിടുന്നത്. കൃഷിഭൂമി പണയപ്പെടുത്തിയാണ് കാര്‍ഷിക വികസന ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ വായ്പയെടുത്തിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക മേഖലയിലെ വിലയിടിവ് തുടങ്ങിയവമൂലം പല കര്‍ഷകര്‍ക്കും കൃത്യമായി വായ്പ തിരിച്ചടവ് സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം ഭരണത്തിലുള്ള ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.