മണക്കടവ് മഹാവിഷ്ണു ക്ഷേത്രോത്സവം 26 മുതല്‍

Tuesday 13 March 2018 5:22 pm IST

 

മണക്കടവ്: മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം 26 മുതല്‍ 31 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉത്സവത്തിന് മുന്നോടിയായി 25 ന് വൈകുന്നേരം 5 മണിക്ക് കാരിക്കയത്ത് നിന്നും ക്ഷേത്രത്തിലേക്ക് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. 26 ന് രാവിലെ 10.30 ന് കൊടിമര ഘോഷയാത്ര, വൈകുന്നേരം 5 ന് നടതുറക്കല്‍, രാത്രി 8 ന് കൊടിയേറ്റ്, തുടര്‍ന്ന് തിരുവാതിര, ഭജന, 27 ന് രാവിലെ വിവിധ പൂജകള്‍, രാത്രി 7 ന് തായമ്പക, 8 ന് കരോക്കെ ഗാനമേള, 28 ന് രാവിലെ 10.30 ന് ആയില്യപൂജ, രാത്രി 7.30 ന് മേളം, 8 ന് നൃത്തനൃത്യങ്ങള്‍, 29 ന് രാവിലെ 9 ന് മേളം, രാത്രി 7.30ന് സര്‍പ്പബലി, 9.30 ന് ഗാനമഞ്ജരി, 30 ന് രാവിലെ 7.30 ന് നാരായണീയ പാരായണം, രാത്രി 7 ന് മേളം, 7.45 ന് ഗുരുസി, 8 ന് നൃത്താഞ്ജലി, 8.30 ന് സംഗീതക്കച്ചേരി, ആറാട്ട് ദിനമായ 31 ന് രാവിലെ 9 ന് പ്രഭാഷണം, വൈകുന്നേരം 4 ന് ആറാട്ട്ബലി, രാത്രി 7 ന് സംഗീതസദസ്സ്, 8.30ന് മണക്കടവ് ടൗണ്‍ പന്തലില്‍ പറയെടുപ്പ്, പാണ്ടിമേളം, 9 ന് ആറാട്ട് തിരിച്ചുവരവ്, തുടര്‍ന്ന് ഗാനമേള എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഉത്സവച്ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.