കണ്ണൂര്‍: കമ്മ്യൂണിസം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്തവരാണ് ചില സിപിഎം നേതാക്കളെന്ന് ബിഎംഎസ്ആര്‍എ സംസ്ഥാന പ്രസിഡണ്ട് കെ.സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ മെഡിക്കല്‍ സെയില്‍സ് ആന്റ് റപ്രസന്റേറ്റീവ് അസോസിയേഷന് (ബിഎംഎസ്) ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭിന്ന ചിന്താഗതിയെ അടിച്ചമര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഇന്ന് നശിച്ച് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണസമ്മേളനം പോലും നടന്ന കണ്ണൂരില്‍ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎം കൊല്ലും കൊലയുമാണ് നടത്തുന്നത്. പാര്‍ട്ടി മുതലാളിത്തത്തിലൂടെ കമ്മ്യൂണിസത്തിന്റെ അന്തസ്സത്ത തകര്‍ന്നു. കമ്മ്യൂണിസം തകര്‍ന്ന ഒരു രാജ്യത്തും അത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ജിരണ്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍, ബിഎംഎസ്ആര്‍എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ജയദീപ്, സംസ്ഥാന സെക്രട്ടറി കെ.വി.സന്തോഷ്, സംസ്ഥാന സമിതിയംഗം അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി കെ.പി.ജിയേഷ്, ജോയന്റ് സെക്രട്ടറി വരുണ്‍ കുമാര്‍, ട്രഷറര്‍ ജയഭദ്രന്‍, സംസ്ഥാന വൈസി പ്രസിഡണ്ട് ഉപേന്ദ്രന്, ട്രഷറര്‍ ടി.കെ.അനീഷ് കുമാര്‍, ഡിജില്‍, ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: