ചാമക്കാല്‍ ശ്രീ ഭഗവതി ക്ഷേത്രം; മീനപ്പൊങ്കാല മഹോത്സവം 18 ന്

Tuesday 13 March 2018 5:26 pm IST

 

പയ്യാവൂര്‍: ചാമക്കാല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 16 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 16 ന് രാവിലെ 5.30ന് നടതുറക്കല്‍ അഭിഷേകം മലര്‍ നിവേദ്യം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഏഴിന് ഉഷപൂജ, 12 ന് അന്നദാനം, വൈകുന്നേരം 4.30ന് നടക്കുന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്ര പയ്യാവൂര്‍ ദേശവാസികളുടെ വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ശിവക്ഷേത്രസന്നിധിയിലൂടെയും ചാമക്കാല്‍ ദേശവാസികളുടെ മൂത്താറിക്കുളം ഭജനമന്ദിരത്തില്‍ നിന്നും വാതില്‍മട ദേശവാസികളുടെ മണത്തണ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ആറിന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ദീപാരാധന, ഏഴിന് അത്താഴപൂജ, അന്നദാനം, 7.15ന് പി.എസ്.മോഹനന്‍ കൊട്ടിയൂരിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30 ന് പയ്യന്നൂര്‍ അമ്മ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേള, 17ന് രാവിലെ 5.30 മുതന്‍ 12 വരെ വിവിധ ക്ഷേത്ര ചടങ്ങുകള്‍, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം 6.40 ന് ദീപാരാധന നിറമാല സര്‍പ്പബലി, 7.15ന് ഭഗവതിസേവ 7.30 ന് അന്നദാനം, എട്ടിന് ഭദ്രദീപം തെളിയിക്കല്‍, തുടര്‍ന്ന് ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂരിന്റെ അദ്ധ്യാത്മിക പ്രഭാഷണം, 18 ന് രാവിലെ 5.30ന് നടതുറക്കല്‍, അഭിഷേകം, മലര്‍ നിവേദ്യം, തുടര്‍ന്ന് പൊങ്കാല കിറ്റ് വിതരണം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് ഉഷപൂജ, എട്ടിന് പൊങ്കാല സമര്‍പ്പണത്തിന്റെ മാര്‍ഗനിര്‍ദേശവും അനുഗ്രഹഭാഷണവും, ഒമ്പതിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ  കാര്‍മ്മികത്വത്തിന്‍ പണ്ഡാര അടുപ്പിലേക്ക് അഗ്‌നിപകരല്‍, ക്ഷേത്രം മേല്‍ശാന്തി വല്ലത്തില്ലത്ത് മണി നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്‌നിപകരല്‍,  11 ന് പൊങ്കാല സമര്‍പ്പണം, 12 ന് അന്നദാനം,  വൈകുന്നേരം 6.40 സ് ദീപാരാധന, ഏഴിന് അത്താഴപൂജ എന്നിവ നടക്കും. പൊങ്കാലയിടുന്ന ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 8157952 449, 9446296134, 9400531123.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.