ബൈപ്പാസിനെതിരെ കീച്ചേരിയില്‍ വ്യാപാരികള്‍ രംഗത്ത്

Tuesday 13 March 2018 5:26 pm IST

 

തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ബൈപ്പാസ് സര്‍േവ്വക്കെതിരെ കീച്ചേരിയില്‍ വ്യാപരികള്‍ പ്രക്ഷോഭവുമായി രംഗത്ത്. കീച്ചേരി ടൗണില്‍ മാത്രം പുതിയ ബൈപ്പാസ് വരുന്നതോടെ 25 ഓളം കടകള്‍ പൊളിച്ചുമാറ്റേണ്ടിവരും. മറ്റ് കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ കടകള്‍ മാറ്റിസ്ഥാപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. പാപ്പിനിശ്ശേരി, വേളാപുരം മേഖലയില്‍ അടക്കം നൂറോളം കടകളാണ് പുതിയ സര്‍വ്വേ പ്രകാരം പൊളിച്ചുമാറ്റേണ്ടി വരിക. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന നൂറുകണക്കിന് വ്യാപരികള്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെടും. കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെങ്കിലും വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ കടകള്‍ ഇല്ലാതാവുന്ന വ്യാപാരികള്‍ ഏറെ ആശങ്കയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.