പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂള്‍ 98-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും ഗുരുവന്ദനവും 16, 17 തീയതികളില്‍ നടക്കും. 16ന് രാവിലെ 10ന് മുന്‍ കാല അധ്യാപകരെ ആദരിക്കല്‍ ചടങ്ങായ ഗുരുവന്ദനം നടക്കും. തുടര്‍ന്നു വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനം വിതരണം ചെയും. 17ന് വൈകുന്നേരം 5 മുതല്‍ വിദ്യാര്‍ഥികളുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറും. തുടര്‍ന്നു 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയും. ഇരിട്ടി നഗരസഭ ചെയര്മാന് പി.പി.അശോകന് അധ്യക്ഷത വഹിക്കും. കേരള സര്‍വോദയ സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.എ.റഹീം മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫിഷ്യന്‍സി വിതരണം ഇരിട്ടി വിദ്യാഭ്യാസ ഓഫീസര്‍ പി.വിജയലക്ഷ്മിയും ഫോട്ടോ അനാഛാദനം സ്കൂള്‍ മാനേജര്‍ കെ.കെ.കൃഷ്ണനും എന്‍ഡോവ്മെന്റ് വിതരണം ഇരിട്ടി ബിപിഒ എം.ശൈലജയും നിര്‍വഹിക്കും. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി.എം.രവീന്ദ്രന് പ്രതിഭകളെ ആദരിക്കും. പി.വി.സുരേന്ദ്രന്, പി.പി.സുജാത, പി.പി.അരുണ്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും. വിരമിക്കുന്ന മുഖ്യാധ്യാപിക പി.കെ.രമാദേവിക്കും ശാസ്ത്ര അധ്യാപകന് പി.ആര്.അശോകനുമാണ് യാത്രയയപ്പ് നല്‍കുന്നത്. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: