ഛത്തീസ്ഗഢിലെ നക്‌സല്‍ ആക്രമണത്തെ അപലപിച്ച് രാജ്‌നാഥ് സിംഗ്

Tuesday 13 March 2018 6:13 pm IST
ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണം ആഴത്തില്‍ വേദനിപ്പിക്കുന്നതാണ്
"undefined"

ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണം ആഴത്തില്‍ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനോട് ഉടന്‍തന്നെ ഛത്തീസ്ഗഡിലെത്താന്‍ രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കുകയും ചെയ്തു. ചൊവ്വാഴ്ച സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് ഛത്തീസ്ഗഡില്‍ ഏഴു വര്‍ഷത്തിനിടെയുള്ള വലിയ നക്‌സല്‍ ആക്രമണം ഉണ്ടായത്. 25 ജവാന്‍മാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.