തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്സലര്ക്കതിരെയും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് എതിരെയും വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിന് അംഗീകാരം നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണിത്.
മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഏറനാട് നോളജ് സിറ്റി എന്ന കോളേജിന് അംഗീകാരം നല്‍കിയതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2013 മാര്‍ച്ച് ആറിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ഡി.വൈ.എസ്.പിയോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: