ഷുഹൈബ് വധം: കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡിനെ പിരിച്ചു വിട്ടു

Tuesday 13 March 2018 6:47 pm IST
അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിന് ഡിജിപി രൂക്ഷമായ വിമര്‍ശനം ആദ്യഘട്ടത്തില്‍ തന്നെ ഉന്നയിച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് സ്‌ക്വാഡ് പിരിച്ചുവിട്ടത്.
"undefined"

കണ്ണൂര്‍: ഷുഹൈബ് വധക്കേസന്വേഷണത്തില്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡിനെ പിരിച്ചു വിട്ടു. ആറംഗ സ്‌ക്വാഡിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

കെ രാജീവനെ പയ്യന്നൂരിലേക്കും, അജയ കുമാറിനെ കുത്തു പറമ്പിലേക്കും മഹിജനെ മട്ടന്നൂരേക്കും യോഗേഷിനെ ചക്കരക്കല്ലിലേക്കും അനീഷ് കുമാറിനെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. വര്‍ഷങ്ങളായി ജില്ലാ പോലീസ് മേധാവിക്കൊപ്പമുണ്ടായിരുന്ന സ്‌ക്വാഡിനെയാണ് പിരിച്ച് വിട്ടത്.

അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിന് ഡിജിപി രൂക്ഷമായ വിമര്‍ശനം ആദ്യഘട്ടത്തില്‍ തന്നെ ഉന്നയിച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് സ്‌ക്വാഡ് പിരിച്ചുവിട്ടത്.

ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ റെയ്ഡ് ഉള്‍പ്പെടെ നിര്‍ണായക നീക്കം പോലീസ് നടത്തിയിരുന്നു. എന്നാല്‍ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്നാണു വിവരങ്ങള്‍ ചോര്‍ന്നതായി ഉന്നത പോലീസ് നേതൃത്വത്തെ ധരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.