സുഷമയും നിര്‍മ്മലയും ചൈനയിലേക്ക്; മോദി ജൂണില്‍ വീണ്ടും

Tuesday 13 March 2018 6:56 pm IST
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ യാത്ര. ജൂണില്‍ ചൈനാ നഗരമായ ക്വിങ്ദാവോയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉച്ചകോടി.
"undefined"

ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ചൈനയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മാസം വീണ്ടും ചൈന സന്ദര്‍ശിക്കും. സുഷമയുടെ യാത്ര ഈ മാസം ഒടുവിലാണ്. നിര്‍മ്മല ഏപ്രില്‍ ആദ്യ ആഴ്ചയും.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ യാത്ര. ജൂണില്‍ ചൈനാ നഗരമായ ക്വിങ്ദാവോയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉച്ചകോടി.

സുഷമാ സ്വരാജ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ചൈനയിലെത്തുക. മാര്‍ച്ച് 26ന് മന്ത്രി ജപ്പാനില്‍ പോകും. അവിടുന്ന് അമേരിക്കയിലേക്ക്. വിദേശ-പ്രതിരോധ കൂടിയാലോചനകള്‍ക്കുള്ള 'ടു പ്ലസ് ടു' നയതന്ത്ര ചര്‍ച്ചകളാണ് ലക്ഷ്യം. വാഷിങ്ടണില്‍ ഏപില്‍ 18നാണ് ചര്‍ച്ച.

മന്ത്രി ചൈനയിലെത്തുന്നത് ഏപ്രില്‍ 23-24 തീയതികളിലാണ്. ഈ ദിവസങ്ങളില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ചൈനയിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.