എകെജി പ്രതിപക്ഷ നേതാവല്ലായിരുന്നു; ഇനി അസത്യം പ്രസംഗിക്കരുതേ

Tuesday 13 March 2018 7:11 pm IST
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തിലെത്തിയത് കേരളത്തിലാണെന്ന് പണ്ടു പറഞ്ഞത് ഇഎംഎസ്തന്നെ തിരുത്തിയെങ്കിലും ഇന്നും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്.
"undefined"

കൊച്ചി: എകെജി ആയിരുന്നു പാര്‍ലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവെന്ന് ആരും ഇനി തട്ടിവിടരുത്. ചരിത്രം പറഞ്ഞും കഥ പറഞ്ഞും പലരേയും പ്രമുഖരാക്കുന്നതിനിടയില്‍ തട്ടിവിടുന്നവ അണികള്‍ വിശ്വസിച്ച് പ്രചരിപ്പിച്ചു പോയ അസത്യങ്ങളിലൊന്നാണ് എകെജി ആദ്യ പ്രതിപക്ഷ നേതാവായിരുന്നുവെന്നത്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തിലെത്തിയത് കേരളത്തിലാണെന്ന് പണ്ടു പറഞ്ഞത് ഇഎംഎസ്തന്നെ തിരുത്തിയെങ്കിലും ഇന്നും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. 

എന്നാല്‍ എകെജി കാര്യത്തില്‍ ആധികാരികമായി പാര്‍ലമെന്റ്തന്നെ രേഖാമൂലം വ്യക്തമാക്കുന്നതിങ്ങനെ: ''ആദ്യ ലോക്സഭയില്‍ (1952 എപ്രില്‍ 17 മുതല്‍ 1957 ഏപ്രില്‍ നാലുവരെ) ഔദ്യോഗികമായി പ്രതിപക്ഷ നേതാവില്ലായിരുന്നു.''

കോട്ടയം സ്വദേശി സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ അഭിലാഷ് ജി. നായര്‍ ലോക്സഭാ സെക്രട്ടറിയേറ്റിന് ഓണ്‍ലൈനില്‍ 2018 ജനുവരി 14 നാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. ഇന്നലെ മറുപടി കിട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.