വിദ്യാഭ്യാസത്തിന് ആനുപാതികമായി സ്ത്രീകള്‍ക്ക് തൊഴില്‍ വര്‍ദ്ധിച്ചില്ല

Wednesday 14 March 2018 2:00 am IST

 

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ വനിതകള്‍ വിദ്യാഭ്യാസപരമായി ആര്‍ജ്ജിച്ച ഉയര്‍ച്ചയ്ക്ക് അനുസരിച്ച് തൊഴില്‍മേഖലയില്‍ വര്‍ദ്ധനവ് ഉണ്ടായില്ലെന്ന് മിനി സുകുമാര്‍.

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റ ഭാഗമായി സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ സംഘടപ്പിച്ച ''സ്ത്രീയും തൊഴിലും'' സംവാദത്തില്‍ വിഷയാവതരണം ആയിരുന്നു അവര്‍. തൊഴില്‍ ലോകത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് സ്ത്രീകളെയും ബാധിക്കുന്നുണ്ട്. കാര്‍ഷികമേഖല തകര്‍ന്നതോടെ സ്ത്രീകള്‍ കൂടുതലും എത്തിയത് സേവനമേഖലയിലാണ്. തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തമില്ല. ഇതിന് സാംസ്‌കാരികവും സാമൂഹികവുമായ കാരണങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. 

തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ സംവാദം ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ ആമുഖപ്രസംഗം നടത്തി. ഡോ. റഹുമത്തുന്നിസ മോഡറേറ്റര്‍ ആയിരുന്നു. പി.കെ. സൈനബ, സോണിയ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.