വിദ്യാഭ്യാസമുള്ളവരുടെ ഇടയില്‍ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു- വനിതാ കമ്മീഷന്‍

Wednesday 14 March 2018 2:00 am IST

 

തിരുവനന്തപുരം: വിദ്യാഭ്യാസമുള്ളവരുടെ ഇടയിലും ഗാര്‍ഹിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഇത് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കും. കേരളീയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരുടെ ഇടയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ഗാര്‍ഹിക പ്രശ്‌നങ്ങള്‍ വിശകലനത്തിനും പഠത്തിനും വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ആദ്യദിവസത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബപ്രശ്‌നങ്ങളുമായി എത്തിയ വീട്ടമ്മമാരായിരുന്നു അദാലത്തില്‍ പങ്കെടുത്തവരില്‍ അധികവും. ഭാര്യയും മക്കളെയും ഉപദ്രവിക്കുക, ചെലവിന് നല്‍കാതിരിക്കുക തുടങ്ങിയ പരാതികളുമായാണ് അവര്‍ എത്തിയത്. ദിവസവും ആയിരത്തിലേറെ രൂപ വരുമാനമുള്ള ഭര്‍ത്താക്കന്മാരും കുടുംബം നോക്കാതെ പണം ധൂര്‍ത്തടിച്ചു നടക്കുന്നതായി വീട്ടമ്മമാര്‍ പരാതിപ്പെട്ടു.

150 പരാതികള്‍ പരിഗണിച്ചതില്‍ 51 എണ്ണം പരിഹരിച്ചു. 2 എണ്ണത്തില്‍ പോലീസിന്റെയും മറ്റും റിപ്പോര്‍ട്ട് തേടി. ദമ്പതികളില്‍ കൗണ്‍സിലിംഗിന് അയച്ച 4 കേസുകള്‍ ഉണ്ട്. 83 എണ്ണത്തില്‍ പരാതിക്കാരോ എതിര്‍കക്ഷികളോ എത്തിയില്ല.

ചെയര്‍പേഴ്‌സണെ കൂടാതെ അംഗങ്ങളായ ഷിജി ശിവജി, പി.എം. രാധ, ഡയറക്ടര്‍ വി.യു കുര്യാക്കോസ്, പോലീസ് ഉദേ്യാഗസ്ഥകര്‍, അഭിഭാഷകര്‍, കൗണ്‍സിലേഴ്‌സ് എന്നിവരും കൗണ്‍സില്‍ പങ്കെടുത്തു. അദാലത്ത് ഇന്നും തുടരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.