അനന്തകൃപ മന്ദിരം ഉദ്ഘാടനം

Wednesday 14 March 2018 2:00 am IST

 

തിരുവനന്തപുരം: സേവാഭാരതിയുടെ അനന്തകൃപ മന്ദിരം ഉദ്ഘാടനം 25ന് നടക്കും. കൊച്ചുള്ളൂര്‍ ദേവാമൃതം ആഡിറ്റോറിയത്തില്‍ രാവിലെ 8.30ന് നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സീമാ ജാഗരണ്‍ ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്. നായര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത്ത് ഹരി, ഒ. രാജഗോപാല്‍ എംഎല്‍എ, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍നായര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംബന്ധിക്കും. 

തിരുവനന്തപുരം മെഡിക്കല്‍കോളേജ്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീ ചിത്തിരതിരുനാള്‍ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ എത്തുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കുന്നതാണ് അനന്തകൃപ മന്ദിരം. ഇതോടൊപ്പം ആഹാരം, ജീവന്‍രക്ഷാ മരുന്നുകള്‍, ആംബുലന്‍സ്, ചികില്‍സ സഹായം എന്നീ സൗകര്യങ്ങളും ലഭ്യമാക്കും. കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെയും പൊതുജനങ്ങളുടെയും സഹായത്താലാണ് സേവാഭാരതി ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍കോളേജ്, ചാലക്കുഴി കാഫില്‍ ലൈനിലാണ് പുതിയ സേവാകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.