കൊല്ലങ്കോട് തൂക്കത്തിന് കൊടിയേറി

Wednesday 14 March 2018 2:00 am IST

 

കുഴിത്തുറ: കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറി. തന്ത്രി നീലമന ഈശ്വരന്‍പോറ്റി മുഖ്യകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിന് മുന്നോടിയായുള്ള ദേവിയുടെ എഴുന്നെള്ളത്ത് ഉച്ചയ്ക്ക് 2.50ന് മൂലക്ഷേത്രത്തില്‍ നിന്നു തുടങ്ങി. നെറ്റിപ്പട്ടം, വെഞ്ചാമരം, മുത്തുക്കുട ചൂടിയ ഗജവീരന്മാരുടെ അകമ്പടിയോടെ മേള, താള, വാദ്യഘോഷങ്ങളോടെ കണ്ണനാകം വഴി ശ്രീദേവിസ്‌കൂള്‍, കീഴെവീട് നാഗരാജ കാവ്, ഇളംപാലമുക്ക് ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഇറക്കി പൂജകള്‍ക്കു ശേഷം 7.15നാണ് ദേവി വെങ്കഞ്ഞിക്ഷേത്രത്തിലെത്തിയതോടെയാണ് കൊടിയേറിയത്. തുടര്‍ന്ന് തൂക്കമഹോത്സവത്തിന്റെ ഉദ്ഘാടനം തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിര്‍വഹിച്ചു. മീനമാസത്തിലെ ഭരണിനാളായ 21നാണ് കുഞ്ഞുങ്ങളുടെ നേര്‍ച്ച തൂക്കം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.