എഞ്ചിനീയര്‍ ഒഴിവുകള്‍

Wednesday 14 March 2018 2:00 am IST

 

തിരുവനന്തപുരം:പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍, സൈറ്റ് എഞ്ചിനീയര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം മാര്‍ച്ച് 16 ന് വൈകിട്ട് അഞ്ചിന് മുന്‍പായി  പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ഓഫീസിലോ 0491-2000644 എന്ന നമ്പറിലോ ബന്ധപ്പെടണം. പ്രോജക്റ്റ് എഞ്ചിനീയര്‍ - യോഗ്യത: ഉദ്യോഗാര്‍ത്ഥി സര്‍ക്കാര്‍ സര്‍വീസില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയര്‍ ചെയ്തവര്‍ ആയിരിക്കണം. സൈറ്റ് എഞ്ചിനീയര്‍ -  യോഗ്യത: ബി.ടെക് സിവില്‍/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗും മൂന്നു വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.