ശാരീരിക വിഷമതയുള്ളവരുടെ അടുത്തേയ്ക്ക് ബിഎസ്എന്‍എല്‍ എത്തുന്നു

Wednesday 14 March 2018 1:17 am IST


ആലപ്പുഴ: മൊബൈല്‍ ആധാര്‍ ലിങ്കിങ്ങിനായി ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍ക്കായി ബിഎസ്എന്‍എല്‍ വീടുകളിലേക്ക്. ഇതിനുളള കാലാവധി  അവസാനിക്കാനിരിക്കെ ഇനിയും ആധാറുമായി ബന്ധിപ്പിക്കാത്ത നമ്പരുകള്‍ക്കായി ജില്ലയിലെ എല്ലാ കസ്റ്റമര്‍ സെന്ററുകളിലും പ്രധാനപ്പെട്ട ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും പ്രധാനമായും ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
  ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍ക്ക് താഴെപ്പറയുന്ന നമ്പറുകളിലേക്ക് വിളിച്ചാല്‍ രണ്ടുദിവസങ്ങള്‍ക്കകം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആധാര്‍ ലിങ്ക് ചെയ്യുന്നതാണ്. ജനങ്ങളുടെ സൗകര്യാര്‍ഥവും എല്ലാ പ്രവൃത്തിദിവസവും  എല്ലാ ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഡിവിഷന്‍ ആസ്ഥാനത്തുളള ബി എസ്എന്‍എല്‍ കസ്റ്റമര്‍ സെ ന്ററില്‍ ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തി.
 ഉപഭോക്താക്കള്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ജനറല്‍ മാനേജര്‍ അറിയിച്ചു.
 ശാരീരിക വിഷമതകളുള്ളവര്‍ വിളിക്കേണ്ട നമ്പര്‍:- അരൂര്‍ 9400262744, ചേര്‍ത്തല 9446575705, എസ്എല്‍ പുരം 9446334353, ആലപ്പുഴ 9447464646, അമ്പലപ്പുഴ 9447794566, പുളിങ്കുന്ന് 9446529447, ഹരിപ്പാട് 9447179500, കായംകുളം 9449014055, നൂറനാട് 9447555455, മാവേലിക്കര 9446555455, ചെങ്ങന്നൂര്‍ 9447766766.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.