കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം ഇന്ന്

Wednesday 14 March 2018 1:32 am IST


ആലപ്പുഴ: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, പാളയം ഇമാം, ഗുരുരത്നം ജ്ഞാനതപസ്വി സ്വാമി എന്നിവരും ജനകീയ മുന്നണി നേതാക്കളും നടത്തുന്ന ഏകദിന ഉപവാസത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടത്തുന്ന ഉപവാസത്തിന്റെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റ് പടിക്കലും ഉപവാസം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് എം.ഡി. സലിം അദ്ധ്യക്ഷത വഹിക്കും. ബേബി പാറക്കാടന്‍, ജോര്‍ജ് കാരാച്ചിറ, എസ്. കൃഷ്ണന്‍കുട്ടി, ജി. മുകുന്ദന്‍പിള്ള, എം.എ. ബിന്ദു തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.  ഉപവാസസമരത്തില്‍ പങ്കെടുക്കുവാന്‍ മദ്യവിരുദ്ധ മുന്നണി പ്രവര്‍ത്തകര്‍ എത്തിച്ചേരണമെന്ന് ജില്ലാസെക്രട്ടറി ബേബി പാറക്കാടന്‍ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.