അടിയന്തരാവസ്ഥ സിനിമ: കൊച്ചിയിലെ പ്രദര്‍ശനം 24 മുതല്‍

Tuesday 13 March 2018 8:14 pm IST
അടിയന്തരവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് ഭരണകൂട ഭീകരതയ്ക്കെതിരെ, ജനാധിപത്യം പുനസ്ഥാപിക്കാന്‍ കേരളത്തില്‍ സന്ധിയില്ലാ സമരം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ നേര്‍മുഖം തുറന്നു കാട്ടുന്ന ഡോകുമെന്ററി - ഫിക് ഷന്‍ ആണ് ''21 മന്ത്സ് ഓഫ് ഹെല്‍''.
"undefined"

കൊച്ചി: എറൈസ് മീഡിയ നെറ്റ്വര്‍ക്കിന് വേണ്ടി യദുവിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ''21 മന്ത്സ് ഓഫ് ഹെല്‍''എന്ന ഡോക്കുഫിക് ഷന്‍ സിനിമ വിവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം ഒടുവില്‍ പ്രദര്‍ശിപ്പിക്കുന്നു. 

2018 മാര്‍ച്ച് 24, 25, 26 തീയതികളില്‍ എറണാകുളം സംഗീത തീയേറ്ററില്‍ എറണാകുളം ആസ്ഥാനമാക്കിയ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. 

1975മുതല്‍ 77 വരെ ഇന്ദിരഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനാധിപത്യത്തെ ചവറ്റു കുട്ടയില്‍ എറിഞ്ഞതിനെ ചോദ്യം ചെയ്തവരെ ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ചു അതിക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു, നൂറുകണക്കിനു ആളുകളെ കൊലപ്പെടുത്തി.

ഈ അടിയന്തരവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് ഭരണകൂട ഭീകരതയ്ക്കെതിരെ, ജനാധിപത്യം പുനസ്ഥാപിക്കാന്‍ കേരളത്തില്‍ സന്ധിയില്ലാ സമരം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ നേര്‍മുഖം തുറന്നു കാട്ടുന്ന ഡോകുമെന്ററി - ഫിക് ഷന്‍ ആണ് ''21 മന്ത്സ് ഓഫ് ഹെല്‍''. 

വിവാദമായ ഈ ചിത്രത്തിന് ആദ്യം കേരള റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന്റെ രാഷ്ട്രീയ മേലാളന്മാര്‍ അനുമതി നിഷേധിച്ചു എങ്കിലും സംവിധായകനും നിര്‍മ്മാതാക്കളും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ സഹായതോടെ ചിത്രത്തിന് അര്‍ഹമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും അനുമതി പത്രവും സമ്പാദിച്ചു. 

അനവധി ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരനും ദീര്‍ഘകാലമായി സിനിമ രംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, വിജയകൃഷ്ണന്റെ മകനാണ് യദു വിജയകൃഷ്ണന്‍ എന്ന യുവ സംവിധായകന്‍. മാര്‍ച്ച് 24, 25, 26 തീയതികളില്‍ എറണാകുളം സംഗീത തീയേറ്ററില്‍ ആണ് പ്രദര്‍ശനം കാലത്ത് 9.45ന്. ടിക്കറ്റ് വില 200 രൂപയാണ്. ടിക്കറ്റ് മുന്‍കൂട്ടി ഉറപ്പിക്കാന്‍: 09496739107, 9447423036, 9961440644

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.