പോലീസ് നീതി നിഷേധിച്ചു മുന്‍സൈനികനും കുടുംബവും സ്റ്റേഷന്‍ പടിക്കല്‍ കുത്തിയിരുന്നു

Wednesday 14 March 2018 2:00 am IST

 

അരൂര്‍: നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുപ്പത്തിരണ്ടു വര്‍ഷം രാജ്യത്തെ സംരക്ഷിച്ച പട്ടാളക്കാരനും കുടുംബവും അരൂര്‍ സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുപ്പു നടത്തി. അരൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ചക്കാലപ്പറമ്പ് ലോറന്‍സ് ആണ് പരാതിക്കാരന്‍. 

 തനിക്കും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിനുമെതിരെ  പോലീസില്‍ ഇരുപതോളം പരാതികള്‍ നല്‍കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ അരൂര്‍ പോലീസ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ സ്റ്റേഷനു മുന്‍വശം ദേശീയ പാതയോരത്ത് പൊരിവെയിലത്താണ് ഭാര്യ, മകന്‍, മകന്റെ ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കൊപ്പം കുത്തിയിരിപ്പു നടത്തിയത്. ഇതില്‍ എട്ടു മാസം പ്രായമുള്ള കുട്ടിയുമുണ്ടായിരുന്നു.

 ഐജി അരൂര്‍ സ്റ്റേഷനില്‍ പരിശോധനക്കായി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ കുത്തിയതോട് സിഐ കെ. സജീവ് ഇടപ്പെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിഐ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.