ആലപ്പുഴ: ജില്ലാപോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നിരവധിപേര്‍ പിടിയിലായി. വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 750 പേരോളം പിടിയിലായി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച 860 പേര്‍ക്കെതിരെയും മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ച 540 പേര്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിച്ചു. മയക്കുമരുന്നുകള്‍ കൈവശംവച്ചതിനും വില്പന നടത്തിയതിനുമായി 35 പേര്‍ക്കെതിരെ കേസെടുത്തു. ചൂതാട്ടം നടത്തിയതിനും പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനുമായി 490 പേരെ പിടികൂടി നിയമനടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: