പൂച്ചാക്കല്‍: തെലുങ്കാനയില്‍ കൊല്ലപ്പെട്ട മലയാളികളുടെ കുടുംബാംഗങ്ങളെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് സന്ദര്‍ശിച്ചു. പാണാവള്ളി വടശ്ശേരില്‍ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി തെലങ്കാന സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. തെലങ്കാനയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഗോപിനാഥന് കര്‍ത്തയും മകന് രതീഷും കഴിഞ്ഞ ഏഴിനാണ് കൊല്ലപ്പെടുന്നത്. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദ്, ദേവദാസ്, കെ. ഗിരീഷ്, ചന്ദ്രന് കാരിപ്പോഴില്, എസ്.ആര് ഗോപകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: