സുരക്ഷാ ജീവനക്കാരന് പരിക്ക്

Wednesday 14 March 2018 2:00 am IST

 

അമ്പലപ്പുഴ: രോഗിയുടെ ആക്രമണത്തില്‍ കണ്ണിന് ഗുരതര പരിക്കേറ്റ സുരക്ഷാ ഭടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാന്‍ കരുമാടി ശ്രീകുമാറിനെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ പ്രകോപനം ഉണ്ടാക്കിയ ചേര്‍ത്തല സ്വദേശിയായ 24 കാരനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും അക്രമിക്കാനും ശ്രമിച്ച യുവാവിനെ ആശുപത്രി ജീവനക്കാരും ശ്രീകുമാറും ചേര്‍ന്ന് കുത്തിവെപ്പ് എടുക്കാനായി കിടക്കയില്‍ കിടത്തുന്നുന്നതിടയില്‍ ഇയാള്‍ കാല്‍ ഉയര്‍ത്തി ശ്രീകുമാറിന്റെ മുഖത്ത് ചവിട്ടുകയായിരുന്നു. ശ്രീകുമാറിന് ഇടത് കണ്ണിന് സാരമായ പരിക്കേല്‍ക്കുകയും ഭാഗീകമായി കാഴ്ച്ച നഷ്ടപ്പെടുകയുമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.