അനാവശ്യ രോമങ്ങള്‍ ഒഴിവാക്കാന്‍

Wednesday 14 March 2018 6:45 am IST
"undefined"

സ്ത്രീകളില്‍ അനാവശ്യ രോമങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കാനും അപകര്‍ഷതാബോധം ഉണ്ടാക്കുന്നതിനും ഈ ഇത്തിരിക്കുഞ്ഞന്‍ രോമങ്ങള്‍ക്ക് സാധിക്കും. വേദനയില്ലാതെ വെറും രണ്ട് മിനിട്ടിനുള്ളില്‍ മുഖത്തേയും കക്ഷത്തിലേയും രോമങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെതന്നെ.  

മഞ്ഞളും കടലമാവും

മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് എന്നുതന്നെ പറയാം. ഒരു ടീസ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം പാലില്‍ ചേര്‍ത്ത് കുഴയ്ക്കുക. ഇത് പേസ്റ്റ് രൂപത്തിലായ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം.

പേസ്റ്റ് രൂപത്തിലായ മിശ്രിതം മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. ഈ രീതി ഒരാഴ്ച തുടര്‍ന്നാല്‍ മേല്‍ച്ചുണ്ടിലെ രോമം പതുക്കെ കൊഴിഞ്ഞ് പോകും.

നാരങ്ങയും പഞ്ചസാരയും

മറ്റൊരു പ്രകൃതി ദത്ത പരിഹാരമാണ് നാരങ്ങയും പഞ്ചസാരയും. സൗന്ദര്യസംരക്ഷണത്തിന് നാരങ്ങാനീര് ഒരു അവിഭാജ്യ ഘടകമാണ്. 

ഉപയോഗിക്കേണ്ട രീതി

ഒരു സ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പഞ്ചസാര നല്ലതു പോലെ ഉരുകി കഴിഞ്ഞതിനു ശേഷം മാത്രമേ മുഖത്ത് തേയ്ക്കാന്‍ പാടുള്ളൂ. ഇത് തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ രോമം കൊഴിഞ്ഞ് പോവും.

പാലും മഞ്ഞളും

"undefined"
മഞ്ഞള്‍ തന്നെയാണ് രോമം കൊഴിയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍. പാലും മഞ്ഞളും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും് ഉത്തമമത്രെ. 

ഉപയോഗിക്കേണ്ടത്

മഞ്ഞളില്‍ അല്‍പം പാല്‍ യോജിപ്പിച്ച് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. കക്ഷത്തിലെ അമിത രോമവളര്‍ച്ച ഇല്ലാതാക്കാനും പാലും മഞ്ഞളും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.