ഇന്റര്‍ലോക്ക് തകര്‍ന്നു

Tuesday 13 March 2018 9:25 pm IST

 

തലശ്ശേരി : പുതിയ ബസ് സ്റ്റാന്റില്‍ ക്ലോക്ക് ടവറിന് സമീപം പാകിയ ഇന്റര്‍ലോക്ക് ഭാഗീകമായി തകര്‍ന്നു. 

മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭ പിഡബ്ല്യുഡി വിഭാഗം ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ റോഡുകള്‍ പൂര്‍ണ്ണമായും ഇന്റര്‍ ലോക്കുചെയ്തത്. നഗരസഭയുടെ നൂറ്റമ്പതാംവാര്‍ഷികത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ക്ലോക്ക് ടവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. ഇതിനാവശ്യമായ ചെലവ് തലശ്ശേരി ഐ.എംഎ ഏറ്റെടുത്തു. 20 ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്കുള്ളില്‍ ക്ലോക്ക് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ടവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ക്ലോക്ക് ടവറിന് ആദ്യം കുഴിയെടുത്ത സ്ഥലത്താണ് ഇന്റര്‍ ലോക്ക് തകര്‍ന്നിട്ടുള്ളത്. ഇത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

തിരക്കേറിയ നഗര ഹൃദയത്തില്‍ ഇന്റര്‍ലോക്ക് തകര്‍ന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. പിണറായി, മേലൂര്‍ ഭാഗത്തേക്കു പോകുന്ന ബസുകളും ബസ് സ്റ്റാന്റില്‍ നിന്നും കൂത്തുപറമ്പ് ഭാഗത്തേക്കു പോകുന്ന ബസുകളും ഒരുസമയം കടന്നു പോകുന്നത് ഇതു വഴിയാണ്. ഇതോടൊപ്പം റെയില്‍വെ സ്റ്റേഷനില്‍ പോകുന്ന യാത്രക്കാരും പച്ചക്കറി മാര്‍ക്കറ്റില്‍ പോകുന്നവരും സ്വകാര്യ കോളേജിലേക്കു പോകുന്ന വിദ്യാര്‍ര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനത്തിരക്കേറിയ പ്രദേശമാണ് പുതിയ ബസ് സ്റ്റാന്റ് ക്ലോക്ക് ടവറിനു സമീപത്തുള്ള റോഡ്. ടവര്‍ നിര്‍മ്മിച്ച കരാറുകാരനില്‍ നിന്നും തകര്‍ന്ന ഇന്റര്‍ലോക്ക് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ളപണം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.