ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് രണ്ടാം തവണയും വയത്തൂര്‍ യുപിക്ക്

Tuesday 13 March 2018 9:26 pm IST

 

പയ്യാവൂര്‍: തലശേരി അതിരൂപതയില്‍ വെന്നിക്കൊടി പാറിച്ച് വയത്തൂര്‍ യുപി സ്‌കൂള്‍ വീണ്ടും ഒന്നാമത്. തലശേരി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ മികച്ച സ്‌കൂളിനുള്ള യുപി വിഭാഗം ബസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് രണ്ടാം തവണയും വയത്തൂര്‍ യുപി സ്‌കൂള്‍ കരസ്ഥമാക്കി. 

പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള സ്‌കൂളിന്റെ മികവിനാണ് അംഗീകാരം. 2013 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം മികച്ച സ്‌കൂളുകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡും ഈ സ്‌ക്കൂള്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നടപ്പാക്കിയ വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന് മികവേകിയത്. ഇരിക്കൂര്‍ ഉപജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ഒന്നാം ക്ലാസ് ഒന്നാം തരമാക്കല്‍ പദ്ധതിയിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വായിക്കാനുള്ള കഴിവ് നേടി. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എംഎല്‍എ, എംപി ഫണ്ട് ഉപയോഗിച്ച് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചു. സംസ്ഥാന, ദേശീയ മത്സര പരീക്ഷകളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് കാട്ടി. സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തിപരിചയ  കല കായിക മേളകളില്‍ മികവ് പുലര്‍ത്തി. മലബാര്‍ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ കളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ഈ സ്‌കൂളിനായി .വയത്തൂര്‍ യുപി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യാധ്യാപകനായ ടി.ജെ.ജോര്‍ജ് തെക്കേ മുറിയിലിന്റെയും സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. തലശ്ശേരി സന്ദേശ് ഭവനില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍ നിന്നും മുഖ്യാധ്യാപകന്‍ ടി.ജെ.ജോര്‍ജും, സ്‌കൂള്‍ മാനേജര്‍ ഫാ ഫിലിപ്പ് ഇരുപ്പകാട്ടും ഏറ്റുവാങ്ങി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.