ഇരിട്ടി: കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠക്കായി വിവിധ കര്‍മ്മങ്ങളോടെ മുറിച്ചെടുത്ത കൊടിമരം ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മന കുബേരന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലുള്ള പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷമാണ് കൂറ്റന്‍ തേക്ക് മരം നിലം തൊടാതെ മുറിച്ചെടുത്തു വാഹനത്തില്‍ കയറ്റി ക്ഷേത്രത്തിലെത്തിച്ചത്. നിടുംപൊയില്‍ ഫോറസ്റ്റില്‍ നിന്നുമാണ് ഇതിനുള്ള മരം കണ്ടെത്തിയത്. ഇവിടെ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ വഴിയിലെ ക്ഷേത്രങ്ങളില്‍ നിന്നുമുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു യാത്ര. വൈകുന്നേരം 6 മണിയോടെ കൈരാതി കിരാത ക്ഷേത്ര പരിസരത്തു എത്തിയ കൊടിമര ഘോഷയാത്ര ഇവിടുത്തെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നിരവധി ഭക്തജങ്ങളുടെയും താലപ്പൊലി വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇരിട്ടി നഗരം വഴി ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: