നവ മാധ്യമങ്ങളിലൂടെ കുപ്രചരണം ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് മാനേജ്‌മെന്റ്

Tuesday 13 March 2018 9:27 pm IST

 

ഇരിട്ടി: നവമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തി ഇരിട്ടിയിലെ അമല മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ തകര്‍ക്കാന്‍ ചിലര്‍ ഗൂഡശ്രമം നടത്തുകയാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം പരാതി നല്‍കിയതായും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. 

തെറ്റായ വാര്‍ത്തകള്‍ നല്‍കി ആശുപത്രിയെ തകര്‍ക്കാന്‍ ഒരു വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇത്തരം തെറ്റായ പോസ്റ്റുകള്‍ നവമാധ്യമങ്ങളിലൂടെ നല്‍കിയ പത്തോളം പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നമ്മുടെ ഇരിട്ടി എന്ന ഫേസ്ബുക്ക് കൂട്ടായ്മ ക്ഷമാപണം നടത്തുന്നതായി അറിയിച്ചതിനാല്‍ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇനിയും ഇതുമായി ബന്ധപ്പെട്ടു പോസ്റ്റുകള്‍ ചെയ്തവര്‍ ക്ഷമാപണം ചെയ്യാന്‍ തയ്യാറായാല്‍ ഇവരെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കാന്‍ തയ്യാറാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. പത്രസമ്മേളനത്തില്‍ ആശുപത്രി എംഡി മാത്യു കുന്നപ്പള്ളി, ഷൈജു വാഴപ്പള്ളി, ജോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.