സൗജന്യ ഹൃദ്രോഗ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ്

Tuesday 13 March 2018 9:29 pm IST

 

മുണ്ടേരി: മുണ്ടേരി അക്ഷയശ്രീ, മംഗലാപുരം ഒമേഗ ഹോസ്പിറ്റല്‍, കണ്ണൂര്‍ സേവാ ഭാരതി, അമ്മ ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുട സംയുക്താഭിമുഖ്യത്തില്‍ 18ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്‌കൂളില്‍ സൗജന്യ ഹൃദ്രോഗ, പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. രാവിലെ 8.30മുതല്‍ 12.30 വരെ നടക്കുന്ന ക്യാമ്പില്‍ മംഗലാപുരം ഒമേഗ ഹോസ്പിറ്റലിലെ വിദഗ്ധരായ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇസിജി, എക്കോ, ഷുഗര്‍, ബ്ലഡ് പ്രഷര്‍ എന്നീ ടെസ്റ്റുകള്‍ സൗജന്യമായി നടത്തിക്കൊടുക്കും. 

അമ്മ ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജി.ബാബുവിന്റെ അധ്യക്ഷതയില്‍ അഡ്വ.കെ.കെ.ബല്‍റാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാരുണ്യ സേവാ നിധി സമര്‍പ്പണം സേവാഭാരതി സംസ്ഥാന കമ്മറ്റി അംഗം എം.രാജീവന്‍ നിര്‍വ്വഹിക്കും. ഡോ.മൊയ്തു മഠത്തില്‍ മുഖ്യാതിഥിയാകും. ഫോണ്‍: 9447889066, 9544887115

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.