കീഴാറ്റൂര്‍ സമരനായികക്ക് വധഭീഷണി

Tuesday 13 March 2018 9:30 pm IST

 

തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന നമ്പ്രാടത്ത് ജാനകിക്ക് നേരെ വധഭീഷണി. ഇന്നലെ രാവിലെ കീഴാറ്റൂര്‍ വയലില്‍ വെച്ച് സിപിഎം പ്രവര്‍ത്തകനായ കെ.പി.പ്രകാശനാണ് ജാനകിയെ ഭീഷണിപ്പെടുത്തിയത്. നീ വയലില്‍ നിന്ന് നെല്ല് വിളയിച്ച് ബിജെപിക്കാര്‍ക്ക് കഞ്ഞിയുണ്ടാക്കിക്കൊടുത്താല്‍ കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഇതോടൊപ്പം തെറിയഭിഷേകവും ഉണ്ടായിരുന്നു. കീഴാറ്റൂര്‍ നെല്‍വയല്‍ സംരക്ഷണത്തിന് ദിവസങ്ങളോളം നിരാഹാരമനുഷ്ഠിച്ച വയോധികയാണ് ജാനകി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.