വീട്ടിലേക്കുള്ള വഴിക്ക് അപേക്ഷിച്ച കുടുബത്തിന് ധര്‍മ്മടം പഞ്ചായത്ത് നല്‍കിയത് കുഴിക്കെണി

Tuesday 13 March 2018 9:30 pm IST

 

തലശ്ശേരി: വീട്ടിലേക്കുള്ള ഇടവഴിയിലെ ഓവുചാലിന് സ്ലാബിട്ടു നല്‍കാന്‍ അപേക്ഷിച്ച കുടു:ബത്തിന് ധര്‍മ്മടം പഞ്ചായത്ത് നല്‍കിയത് കുഴിക്കെണിക്കരികിലെ ഒറ്റയടിപ്പാത. ഒരു നിമിഷം ശ്രദ്ധ തെറ്റിയാല്‍ ഓവ് ചാലിലേക്ക് വീഴാന്‍ ഇടയുള്ള വഴിയിലൂടെ നിത്യ രോഗികളായ വീട്ടുകാരും കൊച്ചുമക്കളും സാഹസപ്പെട്ട് നടന്നു നീങ്ങുന്നത് ധര്‍മ്മടം പാലയാട് എസ്‌റ്റേറ്റ് പരിസരത്തെ ദയനീയ കാഴ്ചയാവുന്നു. എസ്റ്റേറ്റ് അണ്ടലൂര്‍ കാവ് റോഡില്‍ നിന്നും പെരിഞ്ചല്ലൂര്‍ കാവിലേക്കുള്ള വഴിയിലാണ് ധര്‍മ്മടം പഞ്ചായത്ത് അധികൃതരുടെ അലംഭാവം പ്രകടമാവുന്ന ദൃശ്യം തെളിയുന്നത്. മഴക്കാലത്ത് യാത്രാദുരിതം പതിവായ ഇവിടെ പഞ്ചായത്ത് ഇടപെട്ട് ഇടവഴിയുടെ ഇരുഭാഗത്തും കല്ല് കെട്ടി ഉയര്‍ത്തി മുകളില്‍ സ്ലാബിട്ടു നല്‍കിയിരുന്നു. എട്ട് മീറ്ററോളം സ്ലാബ് പാകിയ പഞ്ചായത്ത് പിന്നീടുള്ള പത്തടി ദൂരം അഞ്ജാത കാരണങ്ങളാല്‍ ഒഴിവാക്കിയതാണ് അരുണിമ വീട്ടിലെ താറ്റിയോട്ട് ചന്ദ്രിക്കും കുടു:ബത്തിനും വിനയായത് 

ഹൃദ്രോഗിയാണ് ചന്ദ്രിയും ഭര്‍ത്താവ് സുരേന്ദ്രനും ബൈപാസ് ഓപറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലാണ്. ഏറെ ക്ലേശിച്ചാണ് വീട്ടിലേക്കുള്ള ദുര്‍ഘട വഴിയിലൂടെ കുടു:ബത്തിന്റ  സഞ്ചാരം. വിഷയം പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോള്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ സ്ലാബിട്ടു നല്‍കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ദുരുഹമായ കാരണത്താല്‍ പരിഹാരം നീണ്ടു പോവുകയാണ്. യാത്രാ പ്രയാസത്തിന്റെ കാര്യം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ധര്‍മ്മടം പഞ്ചായത്ത് സെക്രട്ടറി എന്നിവരെ അറിയിച്ചതായി വീട്ടുകാര്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.