ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഓഫീസിനു പുതുതായി നിര്‍മിക്കുന്ന കെട്ടിട സമുച്ചത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും, കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപം നിര്‍മിച്ച പച്ചക്കറി വില്പന സ്റ്റാളിന്റെ ഉദ്ഘാടനവും 17ന് രാവിലെ 11 മണിക്ക് നടക്കും. സി.കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, വിവിധ രാഷ്ട്രീയസാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്സണ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ ഡെന്നി കാവാലം, കെ.കെ.ജോയി, മനോജ് വടക്കേല്‍ പ്രസംഗിച്ചു. ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് (ചെയര്മാന്), വി.കൃഷ്ണന് (വൈസ് ചെയര്മാന്), എ.ടി.വി.ദാമോദരന്‍ (കണ്‍വീനര്‍), ജെ.സെബാസ്റ്റ്യന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: