വീട്ടുവേലക്കെത്തിയ പെണ്‍കുട്ടി പീഡനം മൂലം ഒളിച്ചോടി

Tuesday 13 March 2018 9:31 pm IST

 

പാനൂര്‍: വീട്ടുവേലയ്‌ക്കെത്തിയ വീട്ടില്‍ നിന്നും പീഡനം മൂലം വീടുവിട്ടോടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കൈവേലിക്കല്‍ പതിയന്റവളപ്പില്‍ അബ്ദുളളയുടെ വീട്ടില്‍ നിന്നണ് ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടത്. രാവിലെ സമീപത്തെ വീട്ടില്‍ ഒളിച്ച പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ 17 വയസുളള തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് മൊഴി നല്‍കിയിട്ടുളളത്. പെണ്‍കുട്ടിയെ തലശേരി ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി കേസെടുക്കുമെന്ന് സിഐ വി.വി.ബെന്നി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.