കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കണ്ണാടിപ്പറമ്പ്, ചേലേരി, നൂഞ്ഞേരി, ചേലേരി മുക്ക്, കായച്ചിറ, പള്ളിപ്പറമ്പ്, മാലോട്ട് മേഖലകളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിട്ടുള്ളത്. ഈ മേഖലയിലെ ചേന, ചേമ്പ്, മരച്ചീനി, വാഴ, പച്ചക്കറികള്‍ തുടങ്ങിയ കൃഷികള്‍ പന്നികള്‍ നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്. കാട്ടുപന്നികളെ തുരത്താന്‍ നാട്ടുകാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയിക്കുന്നില്ല. റോഡിലൂടെ കാട്ടുപന്നികള്‍ സഞ്ചരിക്കുന്നതുമൂലം പ്രഭാത സവാരിക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഏറെ ഭീഷണിയാകുന്നുണ്ട്. ഫോറസ്റ്റ് അധികൃതര്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: